തൊടുപുഴ: കുട്ടികൾക്ക് വാക്സിൻ നല്കാൻ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര മാർഗനിർദ്ദേശം വന്നാൽ വാക്സിൻ നല്കും. ഇടുക്കി മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സ്കൂൾ ഒരു ബയോ ബബിൾ മാതൃകയിലാണ് പ്രവർത്തിക്കുകയെന്നും മാതാപിതാക്കൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി ഇടുക്കി മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ ഉറപ്പു വരുത്തി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. 2022- 23ൽ എം.ബി.ബി.എസ് ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |