SignIn
Kerala Kaumudi Online
Thursday, 25 April 2024 5.39 AM IST

പുതിയ പ്രചാരണവുമായി ഐ.ഡി.എഫ്.സി മ്യൂച്വൽഫണ്ട്

idfc

കൊച്ചി: പ്രമുഖ മൂച്വൽഫണ്ടുകളിലൊന്നായ ഐ.ഡി.എഫ്.സി മ്യൂച്വൽഫണ്ട് നിക്ഷേപകരിൽ അവബോധം സൃഷ്‌ടിക്കാനായി 'ഹാഷ്‌ടാഗ് പൈസൺ കൊറോകോ മട്ട്" എന്ന പുതിയ കാമ്പയിന് തുടക്കമിട്ടു. ഇക്വിറ്റി മ്യൂച്വൽഫണ്ടുകളുടെ വളർച്ചാ സാദ്ധ്യതയിൽ നിന്നുള്ള നേട്ടങ്ങളെ കുറിച്ച് നിക്ഷേപകരെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.

ബാങ്കിംഗ്, സാമ്പത്തിക സേവന, ഇൻഷ്വറൻസ് മേഖലയിലെ സങ്കീർണതകൾ ലളിതമായി വ്യക്തമാക്കുകയാണ് ചെയ്യുന്നത്. മെച്ചപ്പെട്ട ജീവിതനിലവാരം, ആയുർദൈർഘ്യം, വർദ്ധിച്ച മെഡിക്കൽ സാഹചര്യങ്ങൾ തുടങ്ങിയവയാൽ ഉയരുന്ന ചെലവുകൾക്കൊപ്പം ദീർഘകാലത്തിൽ നാണയപ്പെരുപ്പത്തെ മറികടക്കാൻ സഹായിക്കുന്ന നിക്ഷേപം പരിഗണിക്കേണ്ടത് പ്രധാനമാണെന്ന് കാമ്പയിൻ ബോദ്ധ്യപ്പെടുത്തുന്നു.

നാണയപ്പെരുപ്പത്തെ മറികടക്കുന്ന സമ്പത്ത് സൃഷ്‌ടിക്കാനുള്ള മികച്ച നിക്ഷേപമാണ് ഇക്വിറ്റികൾ എന്ന് ഉപഭോക്താക്കളെ അറിയിക്കുകയാണ് ലക്ഷ്യമെന്ന് ഐ.ഡി.എഫ്.സി എ.എം.സി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേധാവി ഗൗരബ് പരിജ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, IDFC, MUTUAL FUNDS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.