ദോഹ: ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഖത്തറിൽ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈനിൽ ഇളവ് ലഭിക്കും. ഖത്തിറിൽ 2–ാം ദിവസം റാപ്പിഡ് ആന്റിബോഡി, പി.സി.ആർ പരിശോധനയിൽ രോഗമില്ലെന്നു സ്ഥിരീകരിച്ചാൽ ക്വാറന്റൈനിൽ അവസാനിപ്പിക്കാനാണ് അനുമതി നല്കുന്നത്. എന്നാൽ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ക്വാറന്റൈനിൽ കഴിയാൻ മുൻകൂറായി അടച്ചതിന്റെ ബാക്കി തുക തിരികെ ലഭിക്കും. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കൊവിഷീൽഡ് വാക്സിന് മാത്രമാണ് ഖത്തറിൽ അംഗീകാരം. ആഗസ്റ്റ് 2 ന് പ്രാബല്യത്തിൽ വന്ന വ്യവസ്ഥകൾ പ്രകാരം ഇന്ത്യയടക്കം സ്പെഷ്യൽ സോൺ വിഭാഗത്തിലെ 6 രാജ്യക്കാരിൽ ഖത്തറിൽ വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും കൊവിഡ് ഭേദമായവർക്കും 2 ദിവസം ഹോട്ടൽ ക്വാറന്റൈൻ മതിയാകും. രണ്ടാം ദിവസത്തെ പി.സി.ആർ പരിശോധനാഫലം നെഗറ്റീവെങ്കിൽ ക്വാറന്റൈനിൽ അവസാനിപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |