SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.23 AM IST

13,000 മുടക്കിയാൽ രണ്ടുവർഷം കൊണ്ട് അരലക്ഷം നേടാം, വീണ്ടും പോത്തുകുട്ടികളെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിൽ ഫെയ്സ് കർഷക കൂട്ടായ്മ 

mura-buffalo

ഇളങ്ങുളം: കാർഷികവിളകളുടെ വിലത്തകർച്ചയിൽ കർഷകർക്ക് കൈത്താങ്ങായി വീണ്ടും ഫെയ്സ് കർഷക കൂട്ടായ്മ പോത്തുകളെ എത്തിക്കുന്നു. മുൻപ് 600 പോത്തിൻകുട്ടികളെ കർഷകർക്ക് എത്തിച്ചുനൽകിയ ഫെയ്സ് അടുത്തഘട്ടം പോത്തിൻകുട്ടികളെ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ്.

എലിക്കുളം പഞ്ചായത്തിലെ കർഷകസംഘം പ്രവർത്തകരുടെയും കർഷകരുടെയും കൂട്ടായ്മയായ ഫാർമേഴ്സ് ഇൻഫർമേഷൻ ആൻഡ് കോഓർഡിനേഷൻ ഫോർ എക്സിസ്റ്റൻസ്(ഫെയ്സ്) ഇത്തവണ മുറജഫ്രാബാദി സങ്കരയിനം പോത്തിൻകുട്ടികളെയാണ് എത്തിക്കുന്നത്. കിലോഗ്രാമിന് 130 രൂപ നിരക്കിലാണ് പോത്തിൻകിടാങ്ങളെ കർഷകർക്ക് നൽകുന്നത്. ശരാശരി നൂറുകിലോഗ്രാമാണ് പോത്തിൻകുട്ടിയുടെ തൂക്കം. 13,000 മുതൽ 15,000 രൂപ വരെ മുതൽമുടക്കിൽ രണ്ടുവർഷം കൊണ്ട് 50,000 രൂപയിൽ കുറയാത്ത വിലകിട്ടുമെന്നാണ് മുൻ അനുഭവമെന്ന് ഫെയ്സ് പ്രവർത്തകർ പറഞ്ഞു. ഫോൺ: 9496113697, 9656390139, 8943499400.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGRICULTURE, AGRICULTURE NEWS, MURA, MURA BUFFALO, MEAT, FACE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.