SignIn
Kerala Kaumudi Online
Saturday, 20 April 2024 3.28 AM IST

കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി, സ്ലോട്ട് വച്ച് കെ പി സി സി അദ്ധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ല

mullappally-ramachandran

തിരുവനന്തപുരം: കോൺഗ്രസിലെ ഉൾപ്പോര് കൂടുതൽ വഷളാകുന്നുവെന്ന സൂചന നൽകി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ശക്തമായ മറുപടി. എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മുല്ലപ്പള്ളി സുധാകരനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാക്കളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി താരിഖ് അൻവർ ഇന്ന് മുല്ലപ്പള്ളിയുമായി ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു കോൺഗ്രസ് മുതിർന്ന നേതാവിന്റെ പരസ്യ പ്രതികരണം.

സ്ലോട്ട് വച്ച് കെ പി സി സി അദ്ധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ലെന്നും കോൺഗ്രസിൽ നിന്നും അങ്ങനെ പോകുന്ന അവസാന വ്യക്തി താനായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. നേരത്തെ നടന്ന പുനസംഘടനാ ചർച്ചയിൽ മുല്ലപ്പള്ളിക്ക് തന്നെ കാണാൻ സ്ലോട്ട് കൊടുത്തിരുന്നുവെന്നും എന്നാൽ ആ സമയത്ത് എത്തിയില്ലെന്നും കെ സുധാകരൻ മുമ്പ് പറഞ്ഞിരുന്നു. ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന ആരോപണവും മുല്ലപ്പള്ളി ശക്തമായി നിഷേധിച്ചു. തന്നെ കുറിച്ച് അത്തരത്തിലൊരു പരാതി ഇന്നേവരെ ആരും പറഞ്ഞിട്ടില്ലെന്നും തന്റെ കൂടെ നിൽക്കുന്ന താരിഖ് അൻവർ പോലും അത്തരമൊരു പരാതി പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULLAPPALLY RAMACHANDRAN, KPCC, TARIQ ANWAR, K SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.