SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.32 AM IST

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് മഴ കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പ്

rain

കൊച്ചി: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ അതിശക്തമായ മഴ സാദ്ധ്യതയുള‌ളതിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് 11 ജില്ലകളിലും യെല്ലോ അലർട്ടാണ്. മിക്ക ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ട്.

കേരള തീരത്ത് പരമാവധി 50 കിലോമീ‌റ്റർ വേഗത്തിൽ കാറ്റ് വീശാനും ശക്തമായ തിരയ്‌ക്കും സാദ്ധ്യതയുള‌ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് ആന്ധ്രാ-ഒഡീഷ തീരം വഴി കരതൊട്ട ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മണിക്കൂറിൽ 95 കിലോമീ‌റ്റർ വേഗത്തിൽ കരതൊട്ട കാറ്റിന്റെ ശക്തി ഇന്ന് പുലർച്ചയോടെ കുറഞ്ഞു. ആന്ധ്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ പശ്‌ചിമ ബംഗാൾ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIN RAIN, WARNING, ERANAKULAM, IDUKKI, THRISSUR, ORANGE, ALERT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.