SignIn
Kerala Kaumudi Online
Thursday, 25 April 2024 5.43 PM IST

മോഹൻലാൽ ഇപ്പോഴും പൊന്നുപോലെ സൂക്ഷിക്കുന്ന അംബാസിഡറിന് പിന്നിൽ വലിയൊരു കഥയുണ്ട്; ആദ്യ വാഹനത്തിന്റെ സവിശേഷതകളെക്കുറിച്ച് ഷൺമുഖം

mohanlal-shanmugham

അംബാസിഡർ കാറിന്റെ അടുത്തുനിൽക്കുന്ന തന്റെ ചിത്രം മോഹൻലാൽ രണ്ട് ദിവസം മുൻപാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇളം നീല നിറത്തിലുള്ള കെസിടി 4455 എന്ന നമ്പരിലുള്ളതായിരുന്നു കാർ. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

മോഹൻലാൽ സ്വന്തമാക്കിയ ആദ്യ വാഹനമാണിത്.താരം ഈ വാഹനം സ്വന്തമാക്കിയിട്ട് മുപ്പത്തിയഞ്ച് വർഷത്തോളമായി. ഇപ്പോഴിതാ ഈ കാറിന്റെ പ്രത്യേകതകളും മറ്റും കേരള
കൗമുദി ഓൺലൈനിനോട്‌ വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാലിന്റെ കുടുംബത്തിന്റെ സാരഥിയായ ഷൺമുഖം.

പൂജപ്പുരയിലെ മോഹൻലാലിന്റെ വീട്ടിലാണ് ഇപ്പോൾ ഈ വണ്ടിയുള്ളത്. വർഷങ്ങൾക്ക് മുൻപ് ചെന്നൈയിൽ കൊണ്ടുപോയി ഒരുപാട് മാറ്റങ്ങളൊക്കെ വരുത്തിയാണ് വണ്ടി ഇവിടെ കൊണ്ടുവന്നതെന്ന് ഷൺമുഖം പറയുന്നു.

'വാങ്ങിച്ചതെവിടെ നിന്നെന്നറിയില്ല. പണി ചെയ്തത് ചെന്നൈയിലാണ്. ആ വണ്ടി മൂന്നര ലക്ഷം കിലോമീറ്റർ വരെ ഓടിച്ചു. അതുകഴിഞ്ഞ് അതിന് വേറെ വലിയ പണിയൊന്നുമുണ്ടായിട്ടില്ല. അത് പ്രത്യേക വണ്ടിയാണ്. അംബാസിഡർ ആണെങ്കിലും റെഡ് എഞ്ചിൻ എന്ന് പറഞ്ഞൊരു എഞ്ചിനുണ്ട്. അതിന് മറ്റ് എഞ്ചിനേക്കാൾ കുറച്ച് കൂടെ പവർ കൂടുതലായിരിക്കും. പിന്നെ ഫസ്റ്റ് ക്വാളിറ്റിയായിരിക്കും. അങ്ങനെ എന്തൊക്കെയോ ഉണ്ടെന്ന് തോന്നുന്നു. എ സിയാണ്. അത് ചെന്നൈയിൽ നിന്ന് ചെയ്തതാണ് . 1984 ലാണ് വാങ്ങിയത്. ഫസ്റ്റ് കാർ ഇതായിരുന്നു. പൂജപ്പുരയിലെ വീട്ടിലാണ് ഇപ്പോൾ വണ്ടിയുള്ളത്.'- ഷൺമുഖം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOHANLAL, MOHANLAL S CAR, SHANMUGHAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.