SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.36 AM IST

വന്ദേഭാരത് ഖൗമിയുടെ ഫസ്‌റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

vande

മാതൃരാജ്യത്തിന്റെ മോചനത്തിനായി പോരാടിയ ജവാന്മാർക്ക് പ്രണാമം അർപ്പിച്ച് ഒരുക്കുന്ന 'വന്ദേഭാരത് ' ഖൗമി വീഡിയോ ഗാനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ റിലീസ് ചെയ്തു. അമൃത് മഹോത്സവത്തിന്റെ ഭാഗമായി, ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച്, ഗ്രൂപ്പ് എം പ്രൊഡക്ഷൻസ് ഹിന്ദിയിലൊരുക്കുന്ന 9 മിനിറ്റ് ദൈർഘ്യമുള്ള ഖൗമി വീഡിയോ ഗാനം 1001 ഗായകർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഭാരതത്തിന്റെ വൈവിദ്ധ്യ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന ഒമ്പത് പേർ 90 കഥാപാത്രങ്ങളാകുന്നുവെന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. കേരളത്തിലെ 14 ജില്ലകളിലെയും ഗായകരുടെ പ്രാതിനിധ്യം ഗാനത്തിനുണ്ട്. ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ടാണ് ഗാനം ഒരുങ്ങുന്നത്. 40 ദിവസം കൊണ്ട് ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ചിത്രീകരണമാരംഭിക്കുന്ന ഗാനത്തിന്റെ അണിയറ പ്രവർത്തകരെല്ലാം മലയാളികളാണ്. നിർമ്മാണം: പ്രശാന്ത് കൃഷ്ണൻ, മോഹനൻ. കെ, ദിലീപ് മാസ്റ്റർ, ദൃശ്യാവിഷ്‌ക്കാരം: ശെൽ ഭാസ്‌ക്കർ, ഛായാഗ്രഹണം: സന്തോഷ് ശ്രീരാഗം, പ്രോഗ്രാം കൺവീനർ: ഗോപിനാഥ് വന്നേരി, ഗാനരചന: പ്രൊഫ. ഡോ. മനു, സംഗീതം: ബിഷോയ് അനിയൻ, പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്, സഹസംവിധാനം: ഷൈജു ദേവദാസ്, പി.ആർ.ഒ: അജയ് തുണ്ടത്തിൽ .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.