SignIn
Kerala Kaumudi Online
Thursday, 25 April 2024 5.01 PM IST

എപ്പോഴും ചെയ്യാനുള്ള ഒന്നല്ല സെക്സ്, അതിന് കൃത്യമായ സമയമുണ്ട്, വിദഗ്ദ്ധർ പറയുന്ന സമയക്രമങ്ങൾ ഇങ്ങനെയാണ്

sex

പരസ്പരം ശരിക്കുമനസിലാക്കാൻ ശ്രമിക്കാത്തതാണ് വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളുടെ മൂലകാരണം. ലൈംഗിക ജീവിതത്തിലാണ് പരസ്പരം മനസിലാക്കുന്നതിന് ഏറെ പ്രാധാന്യമുള്ളത്. ഇണയ്ക്ക് ആവശ്യമായത് ആവശ്യമുള്ള സമയത്ത് ആവശ്യമുള്ള അളവിൽ കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിന് ആദ്യം വേണ്ടത് ഇണ എപ്പോഴൊക്കെ ലൈംഗികത ആഗ്രഹിക്കുന്നതെന്ന് മനസിലാക്കുകയാണ്. പക്ഷേ, ഇത് ഏറെ ബുദ്ധിമുട്ടാണ്. എന്നാൽ വ്യക്തമായ ആസൂത്രണത്തിലൂടെ ഈ പ്രശ്നത്തിന് വളരെ എളുപ്പത്തിൽ പരിഹാരം കാണാമെന്നാണ് ലൈംഗിക വിദഗ്ദ്ധരുടെ അഭിപ്രായം.

പുരുഷന്മാരിൽ പൊതുവെ എപ്പോഴും ലൈംഗിക വികാരം ഉണരുമെങ്കിലും സ്ത്രീകളെ സംബന്ധിച്ച് അങ്ങനെയല്ലെന്നാണ് വിദഗ്ദ്ധ മതം. വീട്ടിലെയും ഓഫീസിലെയും ടെൻഷനുകൾ ഒഴിഞ്ഞ് രാത്രി പത്തുമണിയോടടുക്കുമ്പോഴാണ് സ്ത്രീകളിൽ വികാരങ്ങൾ ഉണരുന്നത്. എങ്കിൽ പിന്നെ പത്തുമണിക്കുശേഷം സ്ത്രീയെ സമീപിച്ചാൽ പേരേ എന്നായിരിക്കും മിക്കവരുടെയും ചോദ്യം. അത് ഗുണത്തെക്കാളേറെ ദോഷം മാത്രമേ ഉണ്ടാക്കൂ. ഊഷ്മളമായ ഒരു ശാരീരിക ബന്ധം ഉണ്ടാവാൻ രണ്ടുപേരും ഒരേ മനസോടെ പ്രവർത്തിക്കണം.ഇതിന് വ്യക്തമായ മുന്നൊരുക്കങ്ങൾ വേണം. ഒരു ദിവസം തുടങ്ങുന്നതുമുതൽ ഇതിനുള്ള ഒരുക്കങ്ങൾ നടത്തുകയും വേണം. ഇക്കാര്യത്തിലും ഒരു സമയനിഷ്ഠ ഉണ്ടെങ്കിൽ അത് ഏറെ പ്രയോജനം ചെയ്യും എന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.ഇതിനൊപ്പം ആഹാര കാര്യങ്ങളിലും അല്പം ശ്രദ്ധിക്കണം. അത് എങ്ങനെ വേണമെന്ന് അവർ വ്യക്തമാക്കുന്നുമുണ്ട്.

രാവിലെ ജോലിസ്ഥലത്തേക്ക് പോകാനുള്ള ഒരുക്കം മുതൽ ഇത് തുടങ്ങാം. പങ്കാളിയുട‌െ മുന്നിൽവച്ചുതന്നെ ധരിക്കാനുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. പ്രത്യേകിച്ച് അടിവസ്ത്രങ്ങൾ. അത് ഇണ കാൺകെ സാവധാനം ധരിക്കുക, ഇങ്ങനെ ചെയ്യുന്നതിനിടെ ഇടയ്ക്കിടെ കള്ളനോട്ടങ്ങൾ എറിയുന്നതും പ്രയോജനം ചെയ്യും. പക്ഷേ, ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരിക്കലും ആ സമയത്ത് സ്പർശനം അനുവദിക്കരുത്.

പ്രാതൽ കഴിക്കുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ജനനേന്ദ്രിയങ്ങളുടെ ആരോഗ്യത്തിനും ലൈംഗികതയെ ഉത്തേജിപ്പിക്കുന്നതുമായ ഭക്ഷണ പദാർത്ഥങ്ങൾ പ്രാതലിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. വാനില പോലുള്ളത് സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികാഭിലാഷം വർദ്ധിപ്പിക്കാൻ കഴിയുന്ന ഒരു പ്രകൃതിദത്ത ഐറ്റമാണ്. വെറുതേ കഴിച്ചാൽ മാത്രം പോര ഇതിനെക്കുറിച്ചൊക്കെ സംസാരിക്കുകയും വേണം. ഓഫീസിലേക്ക് ഒന്നിച്ചാണ് യാത്രയെങ്കിൽ ആ വേളയിലും ഇതിനെക്കുച്ച് സംസാരിക്കാം.

പത്തുമണിയോടെയാണല്ലോ മിക്കയിടങ്ങളിലും ഓഫീസ് ജോലി തുടങ്ങുക. ജോലി തുടങ്ങി ഒന്നോ രണ്ടോ മണിക്കൂർ കഴിയുമ്പോൾ പങ്കാളിക്ക് ഒരു സന്തോഷകരമായ ഒരു മെസേജ് അയയ്ക്കുന്നതും പ്രയോജനം ചെയ്യും. അല്പം ഗ്ളാമറസായ സ്വന്തം ചിത്രമാണെങ്കിൽ കൂടുതൽ നന്ന്. ലാേകം മുഴുവൻ വർക്ക് ഫ്രം ഹോം നിലനിൽക്കുന്ന ഇപ്പോഴത്തെ അവസ്ഥയിൽ അതെങ്ങനെ നടക്കുമെന്ന് വേവലാതിപ്പെടേണ്ട. വീട്ടിലെ രണ്ടുമുറിയിൽ ഇരുന്ന് ജോലിചെയ്താലും ഇതെല്ലാം ചെയ്യാൻ കഴിയും.

ഇനി ആറുമണിവരെ അധികം ഇടപെടൽ വേണ്ട. പതിനൊന്നുമണിവരെ ഉണ്ടായ സംഭവങ്ങളുടെ ഹാങ് ഓവർ ഈ സമയം വരെ ഇരുവരിലുമുണ്ടാവും. ഏഴുമണിയോടെ അത്താഴം കഴിക്കുക. ഇതിലും ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം. ആഹാരം കഴിഞ്ഞ് എട്ടുമണിയോടെ ഇരുവരും ഒരുമിച്ച് ഒരുമിച്ചുള്ള കുളിയും നന്നായിരിക്കും. കുളികഴിഞ്ഞ് സെക്സി വസ്ത്രങ്ങളും അണിഞ്ഞ് ഒൻപതുമണിയോടെ ബെഡ് റൂമിലേക്ക് കടന്നോളൂ. രാവിലെ മുതൽ ജ്വലിച്ചുതുടങ്ങിയ വികാരങ്ങളുടെ ആളിക്കത്തലാവും പിന്നെ അവിടെ നടക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, SEX OCLOCK TIME TO GET YOUR LOVE LIFE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.