SignIn
Kerala Kaumudi Online
Thursday, 25 April 2024 3.48 AM IST

'കനിവ്' ഭവനം താക്കോൽദാനം

p-rajeev
സി.പി.എം എടത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റി ഷീല ശ്രീനിവാസന് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം മന്ത്രി പി. രാജീവ് നിർവഹിക്കുന്നു

ആലുവ: സി.പി.എം എടത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റി നിർമ്മിച്ച 'കനിവ്' ഭവനം നൊച്ചിമ മാരിയിൽ ചെങ്ങശേരിവീട്ടിൽ ഷീല ശ്രീനിവാസനും മക്കൾക്കും മന്ത്രി പി. രാജീവ് കൈമാറി. 10 ലക്ഷം ചെലവഴിച്ച് 640 ചതുരശ്ര അടിയിലാണ് വീട് നിർമ്മിച്ചത്. മരപ്പണിക്കാരനായ ശ്രീനിവാസന്റെ മരണത്തോടെ ഭാര്യ ഷീലയും മൂന്ന് പെൺമക്കളുമടങ്ങുന്ന കുടുംബം പഴകി ഇടിഞ്ഞുവീഴാറായ വീട്ടിലാണ് കഴിഞ്ഞിരുന്നത്. തുടർന്നാണ് സി.പി.എം കനിവ് പദ്ധതിയിൽപ്പെടുത്തി വീട് നിർമ്മിച്ചത്.

ലോക്കൽ സെക്രട്ടറി പി. മോഹനൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം വി. സലിം മുഖ്യാതിഥിയായി. ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, എ.എം. യൂസഫ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CPM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.