SignIn
Kerala Kaumudi Online
Thursday, 25 April 2024 10.13 AM IST

'നായികയെ കിട്ടി ഗുയ്‌സ് ഇനി നടനെ കൂടി കിട്ടിയാൽ മതി'; സിനിമയുമായി മുന്നോട്ടെന്ന് അറിയിച്ച് ഇ ബുൾ ജെറ്റ്

ebulljet

വിവാദ വ്ളോഗർമാരായ ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ തങ്ങളുടെ ജീവിതം സിനിമയാക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത് കഴിഞ്ഞയാഴ്‌ചയാണ്. ഇപ്പോഴിതാ സിനിമയിലേക്ക് നായികയെ കിട്ടിയെന്നും ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്ക് ആരംഭിച്ചതായും യൂട്യൂബ് വീഡിയോയിലൂടെ അറിയിച്ചിരിക്കുകയാണ് ഇ ബുൾ ജെറ്റ് സഹോദരന്മാരായ എബിനും ലിബിനും. ചിത്രത്തിലേക്ക് നായികയെ കിട്ടിയ വാർത്ത ഇൻസ്‌റ്റഗ്രാമിലൂടെ അറിയിച്ചത് ലിബിനാണ്.

A post shared by E BULL JET (@e_bull_jet)

നടിയും മോഡലുമായ നീരജയാണ് ഇവരുടെ ചിത്രത്തിലെ നായിക. ഇനി നടനെക്കൂടെ കിട്ടിയാൽ മതിയെന്നും ഇന്നലെ പോസ്‌റ്റ് ചെയ്‌ത ചിത്രത്തിൽ ഇവർ കുറിക്കുന്നു. പോസ്‌റ്റും വീഡിയോയും പുറത്തുവന്നതോടെ ട്രോളന്മാർ അതെല്ലാം ഏറ്റെടുത്തു. നായികയെ കിട്ടിയ സ്ഥിതിയ്‌ക്ക് ചിത്രത്തിനായി കാത്തിരിപ്പ് തുടരുന്നെന്നും മോഹൻലാലും മമ്മൂട്ടിയും നായകവേഷത്തിനായി വഴക്കുകൂടുന്നുവെന്നും നിരവധി ട്രോൾ പോസ്‌റ്റുകളാണ് പ്രചരിക്കുന്നത്.

നെപ്പോളിയൻ എന്ന് പേരിട്ടിരിക്കുന്ന ഇവരുടെ ട്രാവലർ വാൻ നിറംമാറ്റിയതോടെയാണ് മോട്ടോർ വാഹന വകുപ്പുമായി ത‌ർക്കം തുടങ്ങുന്നത്.വെളുപ്പ് നിറമായിരുന്ന വാഹനം അനുമതിയില്ലാതെ കറുപ്പ് നിറമാക്കി. ഇത്തരത്തിൽ രൂപമാറ്റം വരുത്തിയതിന് 6400 ചാർജും പിഴയായി 42,000 രൂപയും വകുപ്പ് വിധിച്ചു. ഇതിനെതിരെ ഇ ബുൾ ജെറ്റ് സഹോരങ്ങൾ ബഹളമുണ്ടാക്കിയതോടാണ് രജിസ്‌ട്രേഷൻ റദ്ദാക്കിയത്. അറസ്‌റ്റിലായ ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: E BULL JET, MOVIE, ANNOUNCEMENT, TROLLS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.