ചിറ്റൂർ: ഭാരത് ബന്ദിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് യുവജനതാദൾ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കച്ചേരിമേട്ടിൽ നിന്നും ആരംഭിച്ച പ്രകടനം അണിക്കോട് ജംഗ്ഷനിൽ സമാപിച്ചു. പ്രകടത്തിന്റെ സമാപന ഉദ്ഘാടനം യുവജനതാദൾ എസ് ജില്ലാ പ്രസിഡന്റ് അഡ്വ. ടി. മഹേഷ് നിർവഹിച്ചു. യുവജനതാദൾ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ഷാഹിദ് അദ്ധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗം വിജീഷ് കണ്ണികണ്ടത്ത് , മണ്ഡലം ജനറൽ സെക്രട്ടറി എം. സതീഷ്, സെക്രട്ടറി എം. ജാസിർ ഹുസൈൻ, വൈസ് പ്രസിഡന്റ് പി. ശ്യാം ട്രഷറർ സി. അജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.