തിരുവനന്തപുരം : കോടികളുടെ തട്ടിപ്പ്കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലും മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുമായുള്ള വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു, ഇതിന് പിന്നാലെ സംഭവത്തിൽ ബെഹ്റയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരക്കുകയാണ് അഭിഭാഷകൻ ഹരീഷ് വാസുദേവൻ.
ഡ്യൂപ്ലിക്കേറ്റ് അംശവടിയും അത് വിൽക്കാൻ നോക്കുന്ന ഒരു ഫ്രോഡിനെയും തിരിച്ചറിയാനുള്ള
സാമാന്യബുദ്ധി പോലുമില്ലാത്തയാളാണല്ലോ ഒന്നൊന്നര വർഷം പൊലീസിന്റെ തലപ്പത്ത് ഇരുന്ന് മലയാളിയുടെ കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച നയങ്ങൾ തീരുമാനിച്ചത്. എന്ന് ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. .
ഡ്യൂപ്ലിക്കേറ്റ് അംശവടിയും ടിപ്പുവിന്റെ സിംഹാസനവും അത് വിൽക്കാൻ നോക്കുന്ന ഒരു ഫ്രോഡിനെയും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ആ ഇരിക്കുന്ന ലങ്ങേരാണല്ലോ ഒന്നൊന്നര വർഷം പൊലീസിന്റെ തലപ്പത്ത് ഇരുന്ന് മലയാളിയുടെ കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച നയങ്ങൾ തീരുമാനിച്ചത് എന്നോർക്കുമ്പോ, അയ്യേ.... ഈ പൊങ്ങൻ ഇനി കൊച്ചിമെട്രോ ഭരിക്കുന്നത് കാണാൻ കാത്തിരിക്കൂ..വാൾ പിടിച്ചയാളുടെ രഹസ്യ അന്വേഷണമാവണം ചിലപ്പോ ഇപ്പോഴെങ്കിലും... ഹരീഷ് വാസുദേവൻ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |