കോട്ടയം: കേരള കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ച നേതാവാണ് സി.എഫ് തോമസെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. ജനകീയനായ ജനപ്രതിനിധിയും മികച്ച ഭരണാധികാരിയുമായിരുന്നു അദ്ദേഹം. സി.എഫ് തോമസിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തൻ പള്ളിയിലെ കബറിടത്തിൽ എത്തി ജോസ് കെ. മാണി സ്മരണാഞ്ജലി അർപ്പിച്ചു. തോമസ് ചാഴികാടൻ എം പി, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ജോബ് മൈക്കിൾ എം.എൽ.എ, നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ, മണ്ഡലം പ്രസിഡന്റ് തോമസ് വർഗീസ് കൊച്ചേത്ര എന്നിവരും സംബന്ധിച്ചു.