SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.30 PM IST

'വിവരം ലഭ്യമല്ലെ'ന്നത് നിയമവിരുദ്ധം

pc

കോട്ടയം: വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷ കൊടുക്കുന്നവർക്ക്, വിവരം ലഭ്യമല്ല എന്ന മറുപടി കൊടുക്കുന്ന രീതി തുടരുന്നത് നിയമവിരുദ്ധമാണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് അഭിപ്രായപ്പെട്ടു. വിവരാവകാശ നിയമപ്രകാരം അപേക്ഷ കിട്ടുമ്പോൾ, വിവരം ലഭ്യമല്ലെങ്കിൽ ഏത് ഓഫീസിലാണോ ആ വിവരം ലഭ്യമാകുന്നത്, ആ ഓഫീസിലേക്ക് അവിടെനിന്നു തന്നെ അയച്ചു കൊടുക്കണമെന്നും, ആ വിവരം അപേക്ഷകനെ അറിയിക്കണമെന്നുമാണ് വിവരാവകാശ നിയമത്തിന്റെ 6(3)വകുപ്പ് വ്യക്തമാക്കുന്നത്. ഒഴിഞ്ഞു മാറുന്ന രീതി പല ഓഫീസുകളും അവലംബിക്കുന്നതിന് സർക്കാർ ഇടപെട്ട് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് തോമസ് ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.