തൃശൂർ : 1,667 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 4,496 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15,228 ആണ്. തൃശൂർ സ്വദേശികളായ 67 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,85,276 ആണ്. 4,68,066 പേരാണ് രോഗമുക്തരായത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.64% ആണ്. സമ്പർക്കം വഴി 1,657 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
148 വാർഡിൽ ട്രിപ്പിൾലോക്ക്
രോഗ വ്യാപനം കൂടിയ ജില്ലയിലെ മുനിസിപ്പാലിറ്റികളിലുമായി 148 വാർഡുകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി. തൃശൂർ കോർപറേഷൻ പരിധിയിൽ ഒരിടത്തും നിയന്ത്രണമില്ല.
വാക്സിൻ 32 ലക്ഷത്തിന് മുകളിൽ
വിതരണം ചെയ്തത്
32,13,496 ഡോസ്
ഒരു ഡോസ് വാക്സിന് 22,46,919
രണ്ട് ഡോസ് വാക്സിൻ 9,66,577
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |