ആലപ്പുഴ: ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാര അതോറിട്ടിയും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകി. പത്തനംതിട്ടയിൽ അതിശക്തമായ മഴയിൽ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഈ സാഹചര്യത്തിൽ ഇന്നലെ മൂഴിയാർ ഡാമിന്റെ മൂന്ന് ഷർട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കി. മണിയാറിലും ഷർട്ടറുകൾ ഉടൻ ഉയർത്തും. ജില്ലയിൽ ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി, കുട്ടനാട് എന്നീ താലൂക്കുകളിലെ നദീതീരങ്ങളിലെ നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കളക്ടർ ഉത്തരവിറക്കി.