കുന്നംകുളം: ജനമനസിലാണ് കോൺഗ്രസ് പാർട്ടിയുടെ സ്ഥാനമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ചൊവ്വന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പണികഴിപ്പിച്ച കെട്ടിടത്തിലെ നെഹ്റു ഭവൻ മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരത ശില്പിയുടെ പേരിലുള്ള ഈ ഓഫീസ് കോൺഗ്രസ് പ്രവർത്തകർക്ക് അഭിമാനമാണെന്നും ഈ കാലഘട്ടത്തിലെ വരുംതലമുറയുടെ ഭാവിയെ സ്വാധീനിക്കാൻ ഇത്തരം പ്രവൃത്തികൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. കെ ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, രമ്യ ഹരിദാസ് എം.പി, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ജയശങ്കർ, സി.വി ജോയ്, വി.കെ രമേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |