തൃശൂർ : കേരള കോൺഗ്രസ് ജോസ് പക്ഷം കേരള രാഷ്ട്രീയത്തിൽ അപ്രസക്തമായിരിക്കുകയാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പറഞ്ഞു. കേരള കോൺഗ്രസിൽ നിന്നും നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസിലേക്ക് കടന്നുവന്ന് കൊണ്ടിരിക്കുകയാണ്. കരുവന്നൂർ അഴിമതി പണവും ബി.ജെ.പിയുടെ അമിത പണക്കൊഴുപ്പും ഇരിങ്ങലക്കുടയിൽ പാർട്ടിയുടെ പരാജയത്തിന് കാരണമായതായി അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് സി.വി കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി അഡ്വ. പി.സി തോമസ്, അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, മുൻ എം.പിമാരായ ജോയി എബ്രഹാം, ഫ്രാൻസിസ് ജോർജ് , മുൻ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, എം.പി പോളി, ഡോ. ഗ്രേസമ്മ മാത്യു, ജോയി ഗോപുരൻ, മിനി മോഹൻദാസ്, തോമസ് ആന്റണി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |