കൊടുമൺ: ഇ.എം.എസ് അക്കാഡമിയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 മുതൽ പി.എസ്.സി അടക്കമുള്ള മത്സര പരീക്ഷകൾക്ക് സൗജന്യ നിരക്കിൽ ഫീസ് ഈടാക്കി പരിശീലനം തുടങ്ങുന്നു. ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലുമാണ് പരിശീലനം. 2ന് രാവിലെ 10ന് കൊടുമൺ മണിലക്ഷ്മി ബിൽഡിംഗിൽ ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ്.അയ്യർ ഉദ്ഘാടനം ചെയ്യും. കോഴ്സ് കോർഡിനേറ്റർ ആർ.അജിത്കുമാർ അദ്ധ്യക്ഷത വഹിക്കും. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ റാങ്ക് ജേതാക്കളെ അനുമോദിക്കും. ഇ.എം.എസ് സ്പോർട്സ് അക്കാഡമി സെക്രട്ടറി സി.പ്രകാശ്, കോഴ്സ് കോർഡിനേറ്റർ രാജൻ ഡി.ബോസ്, പി.ആർ.ഗിരീഷ് തുടങ്ങിയവർ സംസാരിക്കും.