SignIn
Kerala Kaumudi Online
Wednesday, 06 July 2022 9.39 AM IST

കരുതലാവുക, കാവലാവുക

photo

ഇന്ന് ലോക ഹരിത ഉപഭോക്തൃദിനം

........................

അനുദിനം നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയെ രക്ഷിക്കുക എന്നതാണ് ഉപഭോക്തൃദിനാചരണത്തിന്റെ ഉദ്ദേശ്യം. എല്ലാ മേഖലകളിലുമുള്ള ഉപഭോക്താക്കൾക്ക് പരിസ്ഥിതി സൗഹൃദമായ ഉപഭോഗവസ്തുക്കൾ വാങ്ങാൻ പ്രോത്സാഹനം നല്കാനും പരിസ്ഥിതി സൗഹൃദ ഉപഭോഗവസ്തുക്കൾക്ക് വിപണി വിഹിതം ഉറപ്പുവരുത്താനുമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്‌ക്കാൻ വിപുലമായ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കേണ്ടതുണ്ട്.

എല്ലാ മേഖലയിലുമുളള ഉപഭോഗവസ്തുക്കൾ ഇന്ന് പ്രകൃതി സൗഹൃദ ഉത്പന്നങ്ങളായി വിപണിയിൽ ലഭ്യമാണ്. ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ച പച്ചക്കറികൾ, ഭക്ഷ്യധാന്യങ്ങൾ, പഴവർഗങ്ങൾ എന്നിവ പൊതുവിതരണ വകുപ്പിന്റെയും കൃഷിവകുപ്പിന്റെയും ചില്ലറ വില്‌പനശാലകളിൽ ലഭ്യമാണ്. എന്നാൽ ഇവ വലിയ അളവിൽ എല്ലാ ആവശ്യക്കാർക്കും ഇഷ്ടാനുസരണം ലഭ്യമാവുന്നില്ല. അതിനാൽ ഭക്ഷ്യമേഖലയിലെ ജൈവഉത്പന്നങ്ങളുടെ ഉത്പാദനം വർദ്ധിക്കേണ്ടതുണ്ട്.
ഉപയോഗശൂന്യമെന്ന് കരുതി ഉപേക്ഷിക്കുന്ന പഴയ ഫർണിച്ചർ, വസ്ത്രങ്ങൾ, ഉപകരണങ്ങൾ ഇവയിൽ പലതും റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാവുന്നവയാണ്. ഗതാഗത മേഖലയിൽ മലിനീകരണമില്ലാത്ത ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുക, പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവ പരിസ്ഥിതി നാശമില്ലാതെ സംസ്‌‌കരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക ഇവയെല്ലാം ഒരു പുതിയ ഹരിത ഉപഭോക്തൃ സംസ്‌കാരം രൂപപ്പെടുത്താൻ സഹായകമാണ്.
പ്രകൃതി സംരക്ഷണത്തിലൂടെ സുസ്ഥിരവികസനം സാദ്ധ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി ഹരിത ഉത്‌പന്നങ്ങളും സേവനങ്ങളും വാങ്ങാൻ താത്പര്യം കാണിക്കുന്ന ഉപഭോക്താവിനെയാണ് ഹരിത ഉപഭോക്താവ് എന്നർത്ഥമാക്കുന്നത്. ഭൂമിയുടെ നിലനില്‌‌പിന് കോട്ടം വരുത്താതെ ആരോഗ്യകരവും സുരക്ഷിതവുമായ ജീവിതശൈലിയാണ് ഒരു ഹരിത ഉപഭോക്താവ് പിന്തുടരേണ്ടത്. ഹരിത ഉപഭോക്താക്കളുടെ എണ്ണം ലോകത്ത് വർദ്ധിച്ചുവരികയാണ്. ഹരിത ഉത്‌പന്നങ്ങളുടെ ഉപഭോഗം പോത്സാഹിപ്പിക്കുന്ന തരത്തിലുള്ള അവബോധം പുതുതലമുറയ്ക്ക് നൽകുന്നതോടൊപ്പം ഹരിത ഉത്പന്നങ്ങൾ മിതമായ നിരക്കിൽ അവശ്യാനുസരണം ലഭ്യമാക്കാനുള്ള നടപടികളും നാം സ്വീകരിക്കേണ്ടതുണ്ട്.
ഹരിത ഉപഭോഗം പരമാവധി വർദ്ധിപ്പിക്കേണ്ട മേഖലകൾ ഊർജം, ഭക്ഷ്യം, കൃഷി എന്നിവയാണ്. ഭക്ഷ്യമേഖലയിൽ ഹരിത ഉപഭോഗം വർദ്ധിപ്പിക്കാൻ സംസ്ഥാന ഭക്ഷ്യവകുപ്പിനും ഉപഭോക്തൃ കാര്യവകുപ്പിനും ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയും. ജൈവഭക്ഷണത്തിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന് പ്രമുഖമായ സ്ഥാനമുണ്ട്. പ്രാദേശികമായി ലഭിക്കുന്ന ജൈവപച്ചക്കറി, ഭക്ഷ്യധാന്യങ്ങൾ ഇവയെല്ലാം പ്രാദേശികമായി വിപണനം ചെയ്യാനും മൂല്യവർദ്ധിത ഉത്‌പന്നങ്ങളാക്കി മാറ്റാനും സിവിൽ സപ്ലൈസ് കോർപ്പറേഷൻ പദ്ധതി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നു. ഇതുവഴി ഓരോ പ്രദേശത്തുമുളള നാമമാത്ര കർഷകർക്ക് ഇടത്തട്ടുകാരുടെ ചൂഷണമില്ലാതെ അവരുടെ ഉത്പന്നങ്ങൾ വിപണിയിൽ വില്‌ക്കാനും ഉത്പന്നങ്ങൾക്ക് മാർക്കറ്റ് വില ഉറപ്പുവരുത്താനും കഴിയും.
ഉപഭോക്താക്കളിൽ ഹരിത ഉപഭോക്തൃ ഉത്പന്നങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കാനും ഭക്ഷ്യമേഖലയിലെ ഹരിതസംരംഭകർക്ക് പ്രോത്സാഹനം നല്കുവാനും സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പ് ആലോചിക്കുന്നു. ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകാൻ ഹരിത ഉപഭോക്തൃദിനമായ ഇന്ന് സംസ്ഥാനത്ത് ബോധവത്‌കരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നു. പ്രകൃതിയെ മലിനപ്പെടുത്താതെ ഹരിത ഉത്‌പന്നങ്ങളുടെ ഉപഭോഗം പരമാവധി പോത്സാഹിപ്പിക്കുക എന്നതായിരിക്കണം ഹരിത ഉപഭോക്തൃദിനത്തിൽ നാം കൈമാറേണ്ട സന്ദേശം. എല്ലാവർക്കും ഹരിത ഉപഭോക്തൃദിനാശംസകൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GREEN CONSUMER DAY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.