തിരുവല്ല : കർഷക സമരം എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യം ഭക്ഷ്യക്ഷാമത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് കേരള കോൺഗ്രസ് വൈസ് ചെയമാൻ ജോസഫ് എം.പുതുശ്ശേരി. കർഷക സമരത്തിനും ഭാരതബന്ദിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഹാബേൽ ഫൗണ്ടേഷൻ കെ.എസ്.ആർ.ടി.സി കോർണറിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. ഡോ. സൈമൺ ജോൺ, ജോസഫ് ചാക്കോ, റോയി വർഗീസ്, ജോസ് പള്ളത്തുചിറ, കെ.സി.ജോൺ, ലാലുപോൾ, കെ.പി.ജോസ്, രാജുതിരുവല്ല, കെ.പി.കുഞ്ഞുമോൻ, പി.പി.ജോൺ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |