തിരുവനന്തപുരം: ആഗോള സ്റ്റാർട്ടപ്പ് അന്തരീക്ഷ റിപ്പോർട്ടിൽ (ജി.എസ്.ഇ.ആർ) മികച്ച സാങ്കേതിക പരിജ്ഞാനമുള്ള പ്രതിഭകളെ ലഭ്യമാകുന്ന വിഭാഗത്തിൽ ഏഷ്യയിൽ കേരളത്തിന് അഞ്ചാം സ്ഥാനം. ആഗോളതലത്തിൽ 20-ാം സ്ഥാനവും. സ്റ്റാർട്ടപ്പ് ജീനോം, ഗ്ലോബൽ ഓൺട്രപ്രണർഷിപ്പ് നെറ്റ് വർക്ക് എന്നിവ സംയുക്തമായാണ് ജി.എസ്.ഇ.ആർ തയ്യാറാക്കുന്നത്. ലണ്ടൻ ടെക് വീക്കിൻെറ പശ്ചാത്തലത്തിലായിരുന്നു റിപ്പോർട്ട് പരസ്യപ്പെടുത്തിയത്. 280 സ്റ്റാർട്ടപ്പ് സംരംഭ അന്തരീക്ഷവും 30 ലക്ഷത്തിലേറെ സ്റ്റാർട്ടപ്പുകളെയും ഗവേഷണം ചെയ്ത് തയ്യാറാക്കുന്ന ഏറ്റവും ആധികാരികമായ റിപ്പോർട്ടാണിത്. പ്രവർത്തനമികവ്, നിക്ഷേപം, വാണിജ്യബന്ധങ്ങൾ, വിപണി ശേഷി, വിഭവ ആകർഷണം, പരിചയസമ്പന്നത, പ്രതിഭ എന്നിവയായിരുന്നു റിപ്പോർട്ട് തയ്യാറാക്കുന്നതിലെ മാനദണ്ഡം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |