കളമശേരി: കർഷകസമരത്തിന് ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ട് സി.പി.ഐ, എ.ഐ.ടി.യു.സി, എ.ഐ.കെ.എസ് എന്നിവയുടെ നേതൃത്വത്തിൽ ഏലൂരിൽ റാലിയും പൊതുയോഗവും നടത്തി. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.റ്റി. നിക്സൺ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ കിസാൻ സഭ മണ്ഡലം പ്രസിഡന്റ് പി.എ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. മണ്ഡലം പ്രസിഡന്റ് പി.കെ. സുരേഷ്, സി.പി.ഐ. ഏലൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി വി.പി. വിത്സൻ, സെൻ പി.എസ്, ടി.ആർ സിനിരാജ് എന്നിവർ പ്രസംഗിച്ചു. പി.എൻ. സലീം, വി.പി. മണി, എം.എൻ.ഉണ്ണി, ലെനിഷ രാജേഷ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.