SignIn
Kerala Kaumudi Online
Sunday, 29 May 2022 1.53 AM IST

ജില്ലയിൽ ഇനി ആന്റിജൻ ടെസ്റ്റില്ല

fg

കൊച്ചി: ജില്ലയിലെ സർക്കാർ- സ്വകാര്യ ലാബുകളിൽ കൊവിഡ് ആന്റിജൻ ടെസ്റ്റിന് കർശന നിരോധനമേർപ്പെടുത്തി. അടിയന്തര സാഹചര്യത്തിൽ ഡോക്ടമാർമാരുടെ നിർദേശപ്രകാരം മാത്രമേ ഇനി മുതൽ ആന്റിജൻ ടെസ്റ്റ് അനുവദിക്കൂ. സ്വകാര്യ ലാബുകൾ ആന്റിജൻ ടെസ്റ്റ് നടത്താനേ പാടില്ല. സർക്കാർ/ സ്വകാര്യ ലാബുകളിൽ ലാബിന്റെ ശേഷി അനുസരിച്ച് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താം. പരിശോധനയുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങളാണ് ലാബുകൾക്ക് നൽകിയിട്ടുള്ളത്. പുതിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. കൊവിഡ് പരിശോധനാ ഫലങ്ങൾ അപ്ലോഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ലാബുകളുടെ ലൈസൻസ് റദ്ദാക്കും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.
 സാംപിൾ കളക്ഷനു ശേഷം 12 മണിക്കൂറിനകം പരിശോധനാ ഫലം.
 എല്ലാ പരിശോധനാ ഫലങ്ങളും പോർട്ടലിൽ ദിവസേന അപ്ലോഡ് ചെയ്യണം.
 അപൂർണ്ണവും വ്യക്തവുമല്ലാത്ത വിവരങ്ങൾ നൽകരുത്.
 രോഗിക്കും കൂട്ടിരിപ്പുകാർക്കും ആർ.ടി.പി.സി.ആർ ടെസ്റ്റ് മാത്രം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, ANTIGEN
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.