SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.09 PM IST

അഞ്ചൽ ടൗൺ ലയൺസ് ക്ലബ് വാ‌ർഷികവും കുടുംബസംഗമവും

photo
അഞ്ചൽ ടൗൺ ലയൺസ് ക്ലബ്ബിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സ്ഥാപക അംഗവും ഗവ. കോൺട്രാക്ടറുമായ ഡി. കൃഷ്ണൻകുട്ടിയെ ക്ലബ് ഭാരവാഹികളായ വി.എൽ. അനിൽകുമാർ, സിനി ശശിധരൻ എന്നിവർചേർന്ന് പൊന്നാട അണിയിച്ച് ആദരിക്കുന്നു. എം. നിർമ്മലൻ, ഡി. ശശിധരൻ, ഷീബാ യശോധരൻ എന്നിവർ സമീപം

അഞ്ചൽ: അഞ്ചൽ ടൗൺ ലയൺസ് ക്ലബ് 25-ാം വാർഷിക ദിനാചരണവും കുടുംബ സംഗമവും റോയൽ ഓഡിറ്റോറിയത്തിൽ നടന്നു. ക്ലബ് പ്രസിഡന്റ് എം. നിർമ്മലൻ അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. കെ.വി. തോമസ് കുട്ടി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എം. രാജൻ കുഞ്ഞ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വി.എൽ. അനിൽകുമാർ, സി.എൽ.എൽ പ്രസിഡന്റ് രാധാമണി ഗുരുദാസ്, ജി. രാജേന്ദ്രൻപിള്ള, ഡോ. ശ്രീകുമാർ, കെ. ശ്രീധരൻ, രചന ഗ്രാനൈറ്റ്സ് എം.ഡി. കെ. യശോധരൻ, കെ. ദേവേന്ദ്രൻ, ബിജുകുമാർ അ‌ഞ്ചൽ, എൻജിനീയർ എസ്. ബിനു എന്നിവർ സംസാരിച്ചു. മികച്ച പ്രവർത്തനത്തിന് പത്രാധിപർ അവാർഡ് ലഭിച്ച കേരള കൗമുദി അഞ്ചൽ ലേഖകൻ അഞ്ചൽ ബി. ജഗദീശനെ ചടങ്ങിൽ അനുമോദിച്ചു. ക്ലബ്ബിന്റെ സ്ഥാപക അംഗങ്ങളായ റിട്ട. ഡി.എഫ്.ഒ വി.എൻ. ഗുരുദാസ്, കെ. യശോധരൻ, പി. അരവിന്ദൻ, ഡി. കൃഷ്ണൻകുട്ടി, പി.ടി. കുഞ്ഞുമോൻ, ഡി. ശശിധരൻ, കെ. ദേവേന്ദ്രൻ, ഡോ. ശ്രീകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.