SignIn
Kerala Kaumudi Online
Saturday, 20 April 2024 4.09 AM IST

 മുളന്തുരുത്തിയിൽ ഹർത്താൽ പൂർണം

shaajahaan
സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ കരവട്ടെകുരിശിൽ നടന്ന ധർണ്ണ .എ.ഐ.ടി.യു.സി മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി ഷാജഹാൻ ധർണ ഉദ്ഘാടനം ചെയ്യുന്നു

മുളന്തുരുത്തി: കർഷക സംഘടനകൾക്ക് ഐക്യദാർഢ്യവുമായി നടന്ന ഹർത്താൽ മുളന്തുരുത്തിയിൽ പൂർണമായിരുന്നു. മുളന്തുരുത്തി, ആമ്പല്ലൂർ, ചോറ്റാനിക്കര എടക്കാട്ടുവയൽ പ്രദേശങ്ങളിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങളിൽ ചിലതു മാത്രം നിരത്തിലിറങ്ങി. കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ കാരവട്ടെകുരിശിൽ ധർണ നടന്നു. എ.ഐ.ടി.യു.സി മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി ഷാജഹാൻ ധർണ ഉദ്ഘാടനംചെയ്തു. എൻ.ആർ മോഹൻകുമാർ അദ്ധ്യക്ഷനായിരുന്നു. പി.ഡി രമേശൻ (സി.ഐ.ടി.യു) ടോമി തച്ചാംപുറം, എം.കെ .ഉഷ(എസ്.യു.സി.യു.) തുടങ്ങിയവർ സംസാരിച്ചു. സംയുക്ത കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ ആശുപത്രിപടിയിൽ നടന്ന ധർണ സി.പി.എം ഏരിയാകമ്മിറ്റി അംഗം സി.കെ റെജി ഉദ്ഘാടനം ചെയ്തു. കെ.എ ജോഷി അദ്ധ്യക്ഷനായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.