SignIn
Kerala Kaumudi Online
Friday, 26 April 2024 2.24 AM IST

പൊടിശല്യം രൂക്ഷം: വലഞ്ഞ് നാട്ടുകാർ

f

വണ്ടൂർ: തിരുവാലി,​ ​ പോരൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന വാളോറിങ്ങൽ ചുള്ളി ഹരിജൻ കോളനി റോഡ് തകർന്ന് കാൽനടയും ഗതാഗതവും ദുസ്സഹം. പൊടിശല്യവും രൂക്ഷമാണ്. ഓട്ടോകളടക്കം സർവ്വീസ് നടത്താൻ മടിക്കുന്നതായും നാട്ടുകാർ പറഞ്ഞു.

1988ൽ പണി കഴിപ്പിച്ച റോഡ് നിലവിൽ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലാണ്. നാമമാത്രമായ അറ്റകുറ്റപണികൾ മാത്രമാണ് നടത്തിയത്. കഴിഞ്ഞ വർഷത്തെ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും റോഡ് തകർന്നിരുന്നു. പലയിടത്തും സമീപത്തെ സംരക്ഷണഭിത്തികൾ തകർന്ന് അഴുക്കുചാലടക്കം അടഞ്ഞിട്ടുണ്ട്. പ്രദേശത്ത് നിരവധി ക്വാറികൾ പ്രവർത്തിക്കുന്നതിനാൽ ദിവസേന അനേകം ഭാരവാഹനങ്ങളാണ് കടന്നുപോകുന്നത്. ഇതും റോഡിന്റെ തകർച്ചയ്ക്ക് കാരണമായതായി നാട്ടുകാർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, DUST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.