പെരിന്തൽമണ്ണ: സമഗ്ര ശിക്ഷ കേരള, മലപ്പുറം എസ്.എസ്.കെയുടെ കീഴിൽ പെരിന്തൽമണ്ണ ബി.ആർ.സിയിൽ നടത്തുന്ന ടാലന്റ് ലാബ് ബ്ലോക്ക് തല ഓൺലൈൻ ഉദ്ഘാടനം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുഹമ്മദ് മുസ്തഫ നിർവ്വഹിച്ചു. പെരിന്തൽമണ്ണ ബി.പി.സി വി.എൻ.ജയൻ അദ്ധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ബി.ആർ.സി. പരിധിയിലെ 118 വിദ്യാലയങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത 324 വിദ്യാർത്ഥികൾ ടാലന്റ് ലാബ് ക്ലാസിൽ പങ്കെടുക്കും. ചിത്രരചന, പേപ്പർ ക്രാഫ്റ്റ്, നാടൻപാട്ട്, വോക്കൽ, കളിപ്പാട്ട നിർമ്മാണം, വയലിൻ, തബല, ചെണ്ട, പെയിന്റിംഗ് തുടങ്ങിയവയിലാണ് പ്രത്യേക പരിശീലനം. പെരിന്തൽമണ്ണ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സ്രാജുദ്ധീൻ, കെ.വി സജി, എം.പി. മനോജ് കുമാർ, എ. ഉമ്മർ ഫാറൂഖ് , സി.ആർ.സി കോ-ഓർഡിനേറ്റർ കെ. അബ്ദുൾ കരീം, സ്പെഷലിസ്റ്റ് അദ്ധ്യാപകൻ കെ.പി.നാരായണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |