കൊച്ചി: എട്ടു മുതൽ 12 വരെ ക്ലാസ് വിദ്യാർത്ഥികൾക്ക് 100 ശതമാനം പഠനസഹായം വാഗ്ദാനം ചെയ്യുന്ന ആകാശ് നാഷനൽ ടാലന്റ് ഹണ്ട് എക്സാം ഡിസംബറിൽ നടക്കും. നീറ്റ്, ഐ.ഐ.ടി,ജെ.ഇ.ഇ കോച്ചിംഗ് പ്രോഗ്രാമുകളിലേക്കാണ് സ്കോളർഷിപ്പുകൾ. ഡിസംബർ 4 മുതൽ 12 വരെ ഓൺലൈനിലും ഓഫ്ലൈനിലുമാണ് പരീക്ഷകൾ. ട്യൂഷൻ ഫീസിലെ സ്കോളർഷിപ്പിന് പുറമേ, മികച്ച സ്കോറർമാർക്ക് ക്യാഷ് അവാർഡുകളും നൽകും. ഗ്രേഡുകളിലുടനീളം മികച്ച പ്രകടനം നടത്തുന്ന അഞ്ചു പേർക്ക് ഒരു രക്ഷിതാവിനൊപ്പം നാസയിലേക്ക് സൗജന്യമായി യാത്രയും ഇത്തവണയുണ്ട്. യോഗ്യത നേടുന്ന വിദ്യാർഥികൾക്ക് മെറിറ്റ്നേഷൻ സ്കൂൾ ബൂസ്റ്റർ കോഴ്സും സൗജന്യമായി ലഭിക്കും.
ഒരു മണിക്കൂർ ദൈർഘ്യമുള്ളതാണ് പരീക്ഷ. ഡിസംബർ നാലിന് രാവിലെ 10 മുതൽ വൈകിട്ട് 7 വരെ ഓൺലൈൻ പരീക്ഷ നടക്കും. ഓഫ്ലൈൻ പരീക്ഷകൾ 2021 ഡിസംബർ 5ന് നടക്കും. വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ ഒരു മണിക്കൂർ സ്ലോട്ട് തിരഞ്ഞെടുക്കാം. കൊവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പരീക്ഷ.
എൻറോൾമെന്റ് ഫോം സമർപ്പിക്കേണ്ട അവസാന തീയതി ഓൺലൈൻ, ഓഫ്ലൈൻ പരീക്ഷകൾ ആരംഭിക്കുന്ന തീയതിക്ക് യഥാക്രമം 3 ദിവസവും 7 ദിവസവും മുമ്പാണ്. പരീക്ഷാ ഫീസ് 99 രൂപയാണ്. ടെസ്റ്റിന് മൊത്തം 90 മാർക്കാണുള്ളത്. ഗ്രേഡും വിദ്യാർത്ഥികളുടെ അഭിലാഷങ്ങളും അടിസ്ഥാനമാക്കിയുള്ള 35 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് ഉൾപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |