SignIn
Kerala Kaumudi Online
Friday, 20 May 2022 7.42 PM IST

സിംസ് ആശുപത്രിയിൽ അപൂർവ ഹൃദയശസ്‌ത്രക്രിയാ നേട്ടം

sims

ചെന്നൈ: ഹൃദയശസ്‌ത്രക്രിയാ രംഗത്ത് അപൂർവനേട്ടം കുറിച്ച് വടപളനി സിംസ് ആശുപത്രി. 60കാരിയുടെ ഹൃദയം അഞ്ചാംതവണയും തുറന്ന് വാൽവ് മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയാണ് ആശുപത്രി ശ്രദ്ധേയനേട്ടം കൈവരിച്ചത്.

ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് കാർഡിയാക് ആൻഡ് അയോർട്ടിക് ഡിസോഡേഴ്സ് ഡയറക്‌ടറും സീനിയർ കൺസൾട്ടന്റുമായ ഡോ.വി.വി ബാഷിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഇത്തരത്തിലുള്ള അതിസങ്കീർണവും അപൂർവവുമായ ശസ്ത്രക്രിയ തമിഴ്നാട്ടിൽ ആദ്യമാണെന്നും രോഗി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും ഡോ.വി.വി. ബാഷി പത്രസമ്മേളനത്തിൽ പറഞ്ഞു.

കൺസൾട്ടന്റ് കാർഡിയോതൊറാസിക് ആൻഡ് വാസ്‌കുലാർ സർജൻ ഡോ. മുഹമ്മദ് ഇദ്രീസ്, സിംസ് ഹോസ്‌പിറ്റൽ വൈസ് പ്രസിഡന്റ് ഡോ. രാജു ശിവസ്വാമി എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, SIMS, HEART
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.