കൊച്ചി: എസ്.എസ്.എൽ.സി., പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ ഗ്രേഡ് ലഭിച്ച, ബാങ്ക് അംഗങ്ങളുടെയും ജീവനക്കാരുടെയും കുട്ടികൾക്ക് പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ നൽകി. ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ സി.എൻ. സുന്ദരൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു.