SignIn
Kerala Kaumudi Online
Friday, 29 March 2024 4.39 AM IST

'തിരുവമ്പാടിയിൽ എയർപോർട്ട് വേണം'

airport

തിരുവമ്പാടി: ആവശ്യത്തിന് ഭൂമിയും മറ്റ് സൗകര്യങ്ങളുമുള്ള സാഹചര്യത്തിൽ തിരുവമ്പാടിയിൽ പുതിയ വിമാനത്താവളം സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും മലബാർ ഇന്റർനാഷണൽ എയർപോർട്ട് കമ്മിറ്റിയുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണവും ചരക്കു നീക്കത്തിന്റെ ആവശ്യകതയും പരിഗണിക്കുമ്പോൾ വിമാനത്താവളത്തിന്റെ പ്രസക്തി വർദ്ധിച്ചുവരികയാണെന്നും യോഗം വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. മലബാർ ഇന്റർനാഷണൽ എയർപോർട്ട് കമ്മിറ്റി ചെയർമാൻ പി.ടി. അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ സി.ഇ. ചാക്കുണ്ണി മുഖ്യപ്രഭാഷണം നടത്തി. പുതിയ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തണമെന്ന് എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ കേരള സർക്കാരിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് യോഗം അടിയന്തരമായി വിളിച്ചുചേർത്തതെന്ന് അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AIRPORT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.