കല്ലമ്പലം: ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കവർച്ചാ കേസിൽ പിടികൂടി. കടമ്പാട്ടുകോണം എതുക്കാട് കോലിയക്കോട് വീട്ടിൽ ശുപ്പാണ്ടി അനീഷ് എന്ന അനീഷാണ് (33) അറസ്റ്റിലായത്. മുള്ളറംകോട് ഗണപതി ക്ഷേത്രത്തിനടുത്തുള്ള പെട്ടിക്കടയിൽ നിന്ന് സിഗരറ്റ് വാങ്ങിയ ശേഷം മദ്ധ്യവയസ്‌കനായ കച്ചവടക്കാരനെ കമ്പ് കൊണ്ടടിക്കുകയും പോക്കറ്റിൽ നിന്ന് 6000 രൂപ തട്ടിയെടുക്കുകയും ചെയ്‌ത കേസിലാണ് അറസ്റ്റ്.
കല്ലമ്പലം സ്റ്റേഷനിലും മറ്റ് ജില്ലകളിലെ സ്റ്റേഷനുകളിലും നിരവധി അടിപിടി, കവർച്ചാ കേസുകളിൽ ഇയാൾ പ്രതിയാണ്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ വർക്കല ഡിവൈ.എസ്.പിയുടെ നിർദ്ദേശാനുസരണം കല്ലമ്പലം സി.ഐ ഐ. ഫറോസിന്റെ നേതൃത്വത്തിൽ എസ്.ഐ ഗംഗാ പ്രസാദ്, എ.എസ്.ഐമാരായ സുനിൽ, സുരേഷ്, സി.പി.ഒമാരായ സുലാൽ, ബിജു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.
ഫോട്ടോ: അനീഷ്