തിരുവനന്തപുരം:സി.എച്ച്. മുഹമ്മദ് കോയയുടെ ചരമദിനത്തോടനുബന്ധിച്ച് സി.എച്ച് സ്മാരക സമിതി ഏർപ്പെടുത്തുന്ന സി.എച്ച് അനുസ്മരണ സമ്മേളനം നാളെ രാവിലെ 11ന് മന്ത്രി റോഷി അഗസ്റ്റിൻ ജമാ അത്താലയത്തിൽ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസരംഗത്തും സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്കും ഡോ. പി.എം. ജലീൽ എൻഡോവ്മെന്റ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിക്കും.നജീബ് കാന്തപുരം എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തും.ചികിത്സാസഹായം ഡി.സി.സി പ്രസിഡന്റ് പാലോട് രവി നിർവഹിക്കും.മുഹമ്മദ് ബഷീർ ബാബു.കെ എച്ച്.എം അഷ്റഫ്,വർക്കല സൈനുദ്ദീൻ,ജിഫ്രി ജലീൽ എന്നിവർ പങ്കെടുക്കും.