തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം സെന്ററിൽ 2021-22 അദ്ധ്യയന വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ കോഴ്സിലേക്കും ഫുഡ് ആൻഡ് ബിവറേജ് സർവീസ് കോഴ്സിലേക്കും പൊതുവിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. ഒരു വർഷമാണ് കോഴ്സ് ദൈർഘ്യം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0471 -2728340.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |