തിരുവനന്തപുരം: സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന മാതൃക മൃഗസംരക്ഷണ പഞ്ചായത്ത് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കരകുളം ഗ്രാമപഞ്ചായത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും.രാവിലെ 9.30ന് കരകുളം ഗവ.യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിക്കും. മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഇൻഷ്വറൻസ് പദ്ധതിയുടെ ഗോമിത്ര സോഫ്റ്റ്‌വെയറിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.