തിരുവനന്തപുരം: 'ചിറകരിയപ്പെടുന്ന വിവരാവകാശ നിയമം' എന്ന വിഷയത്തിൽ കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് സെമിനാർ സംഘടിപ്പിക്കും. കെ.പി.സി.സി ആസ്ഥാനത്ത് രാജീവ്ഗാന്ധി ഒാഡിറ്റോറിയത്തിൽ രാവിലെ 10ന് സെമിനാർ കെ.സുധാകരൻ എം.പി സെമിനാർ ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. വർക്കിംഗ് പ്രസിഡന്റ് പി.ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി,ടി.സിദ്ദിഖ് എം.എൽ.എ എന്നിവർ പ്രഭാഷണം നടത്തും. മുൻ മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൻ എം. പോൾ, മുൻ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻസ് അഡ്വ. ആസഫ് അലി,കേരള സർവകലാശാല കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫൊർമാറ്റിക്സ് വിഭാഗം മേധാവി ഡോ.അച്യുത് ശങ്കർ എസ്.നായർ തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |