SignIn
Kerala Kaumudi Online
Friday, 19 April 2024 6.14 PM IST

ദുബായിൽ സൂര്യോദയം

sanju

സഞ്ജുവിന്റെ ഫിഫ്റ്റി പാഴായി, രാജസ്ഥാൻ 7 വിക്കറ്രിന് ഹൈദരാബാദിനോട് തോറ്റു

ദു​ബാ​യ്:​ ​ഐ.​പി.​എ​ല്ലി​ൽ​ ​തുടർച്ചയായ തോൽവികൾക്കൊടുവിൽ ​സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാദിന് വിജയം. ഇ​​ന്ന​ലെ​ ​ദുബായിൽ ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ സൺറൈസേഴ്സ് 7 വിക്കറ്റിന് രാജസ്ഥാൻ റോയൽസിനെ കീഴടക്കി

​ആ​ദ്യം​ ​ബാറ്റ് ​ചെ​യ്ത​ ​രാ​ജ​സ്ഥാ​ൻ​ ​ക്യാ​പ്ട​ൻ​ ​സ​ഞ്ജു​ ​സാം​സ​ണി​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​അ​‌​ർ​ദ്ധ​ ​സെ​ഞ്ചു​റി​യു​ടെ​ ​പി​ൻ​ബ​ല​ത്തി​ൽ​ 20​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 164​ ​റ​ൺ​സ് ​നേ​ടി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഹൈ​ദ​രാ​ബാ​ദ് ഓപ്പണർ ജേസൺ റോയ്‌യുടേയും ക്യാപ്ടൻ കേൻ വില്യംസണിന്റേയും അർദ്ധ സെഞ്ചുറികളുടെ മികവിൽ 18.3 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (167/3). തോൽവി രാജസ്ഥാന്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി. സീസണിലെ രണ്ടാമത്തെ ജയം മാത്രം നേടിയ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തേ അവസാനിച്ചിരുന്നു.

നേ​ര​ത്തേ​ ​ടോ​സ് ​നേ​ടി​യ​ ​രാ​ജ​സ്ഥാ​ൻ​ ​ബാറ്റിം​ഗ് ​തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​സ​ൺ​റൈ​സേ​ഴ്സ് ​ബൗ​ളേ​ഴ്സി​നെ​ ​സ​മ​ർ​ത്ഥ​മാ​യി​ ​നേ​രി​ട്ട് 57​ ​പ​ന്തി​ൽ​ 7​ ​ഫോ​റും​ 3​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 82​ ​റ​ൺ​സെ​ടു​ത്ത് ​ക്യാ​പ്ട​ൻ​ ​സ​ഞ്ജു​ ​സാം​സ​ണാ​ണ് ​രാ​ജ​സ്ഥാ​ന് ​ഭേ​ദ​പ്പെ​ട്ട് ​സ്കോ​ർ​ ​സ​മ്മാ​നി​ച്ച​ത്.​ ​യ​ശ്വ​സി​ ​ജ​യ്‌​സ്വാ​ൾ​ ​(23​ ​പ​ന്തി​ൽ​ 36),​ ​മ​ഹി​പാ​ൽ​ ​ലോം​റോ​ർ​ ​(​പു​റ​ത്താ​കാ​തെ​ 29​)​ ​എ​ന്നി​വ​രും​ ​ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ട​നം​ ​പു​റ​ത്തെ​ടു​ത്തു.​ ​അ​തേ​സ​മ​യം​ ​എ​വി​ൻ​ ​ലൂ​യി​സ് ​(6​),​ ​ലി​യാം​ ​ലി​വിം​ഗ്സ്റ്റ​ൺ​ ​(4​),​ ​റ​യാ​ൻ​ ​പ​രാ​ഗ് ​(0​)​ ​എ​ന്നി​വ​ർ​ ​നി​രാ​ശ​പ്പെ​ടു​ത്തി.
സ​ൺ​റൈ​സേ​ഴ്സി​നാ​യി​ ​സി​ദ്ധാ​ർ​ത്ഥ് ​കൗ​ൾ​ ​ര​ണ്ടും​ ​ഭു​വ​നേ​ശ്വ​ർ,​ ​റാ​ഷി​ദ്ഖാ​ൻ,​ ​സ​ന്ദീ​പ് ​ശ​ർ​മ്മ​ ​എ​ന്നി​വ​ർ​ ​ഓ​രോ​വി​ക്ക​റ്റ്് ​വീ​ത​വും​ ​വീ​ഴ്ത്തി.
​തു​ട​ക്ക​ത്തി​ൽ​ രാ​ജ​സ്ഥാ​ൻ​ ​ഇ​ന്നിം​ഗ്സി​ലെ​ ​ര​ണ്ടാം​ ​ഓ​വ​ർ​ ​മെ​യ്ഡ​നാ​ക്കി​യ​ ​ഭു​വി​ ​എ​വി​ൻ​ ​ലൂ​യി​സി​ന്റെ​ ​വി​ക്ക​റ്റും​ ​സ്വ​ന്ത​മാ​ക്കി ​ഹൈ​ദ​രാ​ബാ​ദി​ന് ​മേ​ൽ​ക്കൈ​ ​ന​ൽ​കി.​ ​എ​ന്നാ​ൽ​ ​തു​ട​ർ​ന്നെ​ത്തി​യ​ ​സ​ഞ്ജു​ ​യ​ശ്വ​സി​ക്കൊ​പ്പം​ ​ര​ണ്ടാം​ ​വി​ക്ക​റ്റി​ൽ​ ​പ​ടു​ത്തു​യ​ർ​ത്തി​യ​ 56​ ​റ​ൺ​സി​ന്റേ​യും​ ​നാ​ലാം​ ​വി​ക്ക​റ്റി​ൽ​ ​ലോം​റോ​റി​നൊ​പ്പം​ ​കൂ​ട്ടി​ച്ചേ​ർ​ത്ത​ 84​ ​റ​ൺ​സി​ന്റേ​യും​ ​കൂ​ട്ടു​കെ​ട്ടാ​ണ് ​രാ​ജ​സ്ഥാ​ൻ​ ​ഇ​ന്നിം​ഗ്സി​ന്റെ​ ​ന​ട്ടെ​ല്ലാ​യ​ത്.

രാജസ്ഥാനുയർത്തിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് ഓപ്പണർമാരായ റോയ്‌യും (42 പന്തിൽ 60, 8 ഫോർ1സിക്സ്) വൃദ്ധിമാൻ സാഹയും (18) 5 ഓവറിൽ 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സാഹയെ ലോംറോറിന്റെ പന്തിൽ സഞ്ജു സ്റ്രമ്പ് ചെയ്ത് പുറത്താക്കിയെങ്കിലും പിന്നീടെത്തിയ വില്യംസണും (പുറത്താകാതെ 41 പന്തിൽ 51) റോയ്‌യും അടിച്ചു കസറിയതോടെ ഹൈദരാബാദ് ഉദിച്ചുയർന്നു. റോയ്‌യും പ്രിയം ഗാർഗും (0) അടുത്തടുത്ത ഓവറുകളിൽ പുറത്തായെങ്കിലും പിന്നീടെത്തിയ അഭിഷേക് ശർമ്മയ്ക്കൊപ്പം (21) വില്യംസൺ ഹൈദരാബാദിനെ വിജയ തീരത്തെത്തിച്ചു.

സഞ്ജുവിന് ഓറഞ്ച് ക്യാപ്പ്

ഇന്നലത്തെ ഇന്നിംഗ്സോടെ ഇത്തവണ ഏറ്രവും കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് ഡൽഹിയുടെ ശിഖർ ധവാനെ മറികടന്ന് സഞ്ജു സ്വന്തമാക്കി. 10 കളികളിൽ നിന്നായി സഞ്ജു 433 റൺസ് നേടിക്കഴിഞ്ഞു. ഇതോടൊപ്പം ഐ.പി.എല്ലിൽ മൂവായിരം റൺസ് തികയ്ക്കാനും സഞ്ജുവിനായി. 117 മത്സരങ്ങളിൽ നിന്നാണ് സഞ്ജുവിന്റെ ഈ നേട്ടം.


ഐ.​പി.​എ​ല്ലി​ൽ​ ​
ഇ​ന്ന്

കൊ​ൽ​ക്ക​ത്ത​-​ഡ​ൽ​ഹി
(​വൈ​കി​ട്ട് 3.30​ ​മു​ത​ൽ)
മും​ബ​യ് ​-​ ​പ​ഞ്ചാ​ബ്
(​രാ​ത്രി​ 7.30​ ​മു​ത​ൽ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.