SignIn
Kerala Kaumudi Online
Friday, 19 April 2024 6.26 PM IST

ശ്രീജേഷ് മുഖ്യമന്ത്രിയെ കണ്ടു, കൂടുതൽ ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസ

sreejesh

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്സ് മെഡൽ ജേതാവ് പി ആർ ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിലെത്തി സന്ദർശിച്ചു. വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനായ ശ്രീജേഷിന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് വഴുതക്കാട് ഡി പി ഐ ഓഫീസിൽ വച്ച് നൽകിയ സ്വീകരണത്തിന് മുന്നോടിയായാണ് ശ്രീജേഷ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. വിദ്യാഭ്യാസ വകുപ്പിലെ സ്പോർട്സ് വിഭാഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ശ്രീജേഷിന് ഒളിമ്പിക്സ് മെഡൽ നേട്ടത്തിനു ശേഷം ജോയിന്റ് ഡയറക്ടർ ആയി സ്ഥാനക്കയറ്റം നൽകിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന സ്വീകരണ യോഗത്തിനു ശേഷം ശ്രീജേഷ് ജോയിന്റ് ഡയറക്ടർ ആയി സ്ഥാനം ഏറ്റെടുക്കും. ഒളിമ്പിക്സ് മെഡൽ നേട്ടത്തിനു ശേഷം ഇത് ആദ്യമായാണ് ശ്രീജേഷ് തന്റെ ജോലി സ്ഥലത്ത് എത്തുന്നത്.

രാവിലെ 9.45 ഓടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയ ശ്രീജേഷ് മുഖ്യമന്ത്രിയുമായി ഏറെനേരം സംസാരിച്ചു. തന്റെ ഒളിമ്പിക്സ് മെഡൽ മുഖ്യമന്ത്രിയെ കാണിച്ച ശ്രീജേഷ് അദ്ദേഹത്തിന് സമ്മാനമായി ഇന്ത്യൻ ടീമിലെ തന്റെ ജേഴ്സിയും നൽകി. അതിനു ശേഷം സ്വീകരണയാത്രയായാണ് ശ്രീജേഷിനെ വഴുതക്കാടുള്ള ഡി പി ഐ ഓഫീസിലെ സ്വീകരണ വേദിയിൽ എത്തിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിൻ്റെ അഭിമാനമായ ഹോക്കി താരം പി ആർ ശ്രീജേഷ് ഓഫീസിൽ നേരിട്ടെത്തുകയുണ്ടായി. ഒളിമ്പിക്സിൽ മെഡൽ നേടി ചരിത്രം കുറിച്ച ഇന്ത്യൻ ഹോക്കി ടീമിൻ്റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷ്. ഇന്ത്യൻ ഹോക്കിയെ അന്താരാഷ്ട്ര മികവിലേയ്ക്കുയർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവന അദ്ദേഹത്തിൻ്റേതായുണ്ട്. ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങൾ പങ്കു വയ്ക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ശ്രീജേഷിനു കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREEJESH, PINARAYI VIJAYAN, TOKYO2020, OLYMPIAN, EDUCATION DEPARTMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.