SignIn
Kerala Kaumudi Online
Tuesday, 19 October 2021 7.22 AM IST

കോൺഗ്രസ് ഹൈക്കമാൻഡിനെ പരിഹസിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്, സിദ്ദുവിനെ കുറിച്ച് താൻ അന്ന് പറഞ്ഞത് ശരിയായെന്ന് ട്വീറ്റ്

amarinder-singh

അമൃത്‌സർ: പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നവ്ജ്യോത് സിംഗ് സിദ്ദു രാജിവയ്ക്കുമ്പോൾ പാർട്ടിയുടെ ദേശീയ - സംസ്ഥാന നേതൃത്വങ്ങളെ ഒരുപോലെ പരിഹസിച്ചു കൊണ്ട് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ട്വീറ്റ്. സിദ്ദു നിലപാടുകളിൽ ഉറപ്പില്ലാത്ത മനുഷ്യനാണെന്നും ഇന്ത്യയുടെ അതിർത്തി സംസ്ഥാനമായ പഞ്ചാബിന് യോജിച്ച ആളല്ലെന്നും മുമ്പ് പറഞ്ഞതാണല്ലോ എന്നായിരുന്നു അമരീന്ദറിന്റെ ട്വീറ്റ്.

പഞ്ചാബ് കോൺഗ്രസിന് സിദ്ദുവിന്റെ അസ്ഥിര സ്വഭാവം ഭീഷണിയാണെന്ന നിലപാടാണ് അമരീന്ദർ പണ്ടുമുതൽക്കേ സ്വീകരിച്ചിരുന്നത്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താൻ സ്വയം മാറിയത് തന്നെ സിദ്ദുവിനെ പോലൊരു വ്യക്തി ആ പദവിയിൽ എത്താതിരിക്കുന്നതിനു വേണ്ടിയാണെന്നു വരെ ഒരു സമയത്ത് അമരീന്ദർ പറഞ്ഞിരുന്നു.

സിദ്ദുവിനെ സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനാക്കുന്നതിന് ഏറ്റവും കൂടുതൽ എതിർത്തത് അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിംഗ് ആയിരുന്നു. എന്നാൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വം അന്ന് സിദ്ദുവിനൊപ്പം നിന്നു. കുറച്ചു മാസങ്ങൾക്കു ശേഷം അമരീന്ദർ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പടിയിറങ്ങുന്നതിന് പിന്നിലും സിദ്ദുവിന്റെ കരങ്ങളായിരുന്നു. അന്നും അമരീന്ദറിനെ പൂർണമായി കൈയ്യൊഴിഞ്ഞ കോൺഗ്രസ് ഹൈക്കമാൻഡ‌് സിദ്ദുവിന് പരിപൂർണ പിന്തുണയാണ് നൽകിയത്. അന്ന് തന്നെ പൂർണമായും തഴഞ്ഞ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് പറയാതെ പറയുകയാണ് അമരീന്ദർ ഇപ്പോൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, AMARINDER SINGH, NAVJYOT SINGH SIDHU, PUNJAB, CONGRESS, RAHUL GANDHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.