മുംബയ്: ആർ.എസ്.എസിനെ താലിബാനോട് ഉപമിച്ചതിന് ബോളിവുഡ് ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറിന് താനെ കോടതി കാരണം കാണിക്കൽ നോട്ടീസയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആർ.എസ്.എസ് പ്രവർത്തകൻ വിവേക് ചാമ്പനീകർ നൽകിയ മാനനഷ്ടക്കേസിലാണ് അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ജോയിന്റ് സിവിൽ ജഡ്ജി അക്തറിന് നോട്ടീസയച്ചത്. നവംബർ 12ന് കോടതി മുമ്പാകെ ഹാജരാകാനും ഉത്തരവുണ്ട്. അടുത്തിടെ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അക്തർ ആർ.എസ്.എസിനെ വിമർശിച്ചത്. താലിബാന്റെ സമീപനം പ്രാകൃതവും പ്രവൃത്തികൾ നിന്ദ്യവുമാണ്. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്ന് പറയുന്ന താലിബാനെപ്പോലെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്ന് പറയുന്ന ചിലരുണ്ട്. താലിബാനെയും ആർ.എസ്.എസിനെയും വിശ്വഹിന്ദു പരിഷത്തിനെയും ബജ്രംഗ്ദളിനെയും പിന്തുണക്കുന്നവരുടെ ചിന്താഗതി ഒന്നുതന്നെയാണെന്നും അക്തർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |