മുംബയ്: ദെവാൻ ഹൗസിംഗ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിൽ യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിന്റെ ഭാര്യയായ ബിന്ദുവിനും മക്കളായ റോഷ്നിയ്ക്കും രാധയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. സെപ്തം. 18ന് സി.ബി.ഐ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെതിരെ കഴിഞ്ഞയാഴ്ചയാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ ഇവർ മുംബയിലെ ബൈക്കുള വനിത ജയിലിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |