SignIn
Kerala Kaumudi Online
Thursday, 25 April 2024 1.03 PM IST

അടഞ്ഞുകിടന്ന കടയ്ക്കുള്ളിൽ നിന്ന് പുക ഉയർന്നു

ambala

അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിന് മുൻവശം അടഞ്ഞുകിടന്ന കടയ്ക്കുള്ളിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു സംഭവം.ഡോ. എൻ.ചെല്ലപ്പന്റെ ഉടമസ്ഥതയിലുള്ള ദേവി മെഡിക്കൽസിലാണ് പുക ഉയർന്നത്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ ആർ.ജയസിംഹന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം എത്തി ഉടമയെ വിളിച്ചു വരുത്തി കട തുറന്നു നോക്കിയപ്പോൾ സർവറിൽ ഷോർട്ട് സർക്യൂട്ടായി തീ പടരുന്നതായി കണ്ടു. തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി ലൈൻ ഓഫ് ചെയ്തതോടെ അപകടം ഒഴിവായി. എ.ആർ.രാജേഷ്, വി.സന്തോഷ്, ജോബിൻ വർഗീസ്, സാനിഷ് മോൻ എന്നിവരും ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.