SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.03 PM IST

മോൻസൺ-ബെഹ്റ സൗഹൃദം: മുറപോലെ അന്വേഷണം, മറുവഴി സംരക്ഷണം

behara

തിരുവനന്തപുരം: ഒരു ലക്ഷം കോടിയിൽ അധികം മൂല്യമുണ്ടെന്ന് അവകാശപ്പെട്ട് വ്യാജ പുരാവസ്തുക്കൾ കൈവശം വച്ചിരിക്കുന്ന അന്താരാഷ്ട്ര തട്ടിപ്പുകാരനാണെന്ന് എ.ഡി.ജി.പി നൽകിയ മുന്നറിയിപ്പ് റിപ്പോർട്ട് കിട്ടിയശേഷമാണ് ഡി.ജി.പിയായിരുന്ന ലോക് നാഥ് ബെഹ്റ മോൻസൺ മാവുങ്കലിന് പൊലീസ് സംരക്ഷണമൊരുക്കിയത്.

എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായി അന്വേഷിക്കണമെന്ന് ഇന്റലിജൻസ് മേധാവിക്ക് നിർദേശം നൽകിയശേഷം സംരക്ഷണം ഒരുക്കാൻ ഉത്തരവിട്ടതിനാൽ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് പറയാനാവില്ല.

 സംരക്ഷണ വഴി 2019 മേയ്11

എസ്.പിയുടെ വിവാഹത്തിന് കൊച്ചിയിലെത്തിയ ബെഹ്റ മോൻസണിന്റെ വസതിയിലെത്തി 'ടിപ്പുവിന്റെ സിംഹാസന'ത്തിലിരുന്ന് ചിത്രമെടുത്തു.

 മേയ്18

കോസ്‌മെറ്റിക് സർജനെന്ന് അവകാശപ്പെടുന്ന മോൻസൺ അന്താരാഷ്ട്ര തട്ടിപ്പുകാരനാണെന്ന് എ.ഡി.ജി.പിയുടെ മുന്നറിയിപ്പ്

 മേയ് 22

വിശദമായി അന്വേഷിക്കണമെന്ന് ഇന്റലിജൻസ് മേധാവിക്ക് ഡി.ജി.പിയുടെ നിർദ്ദേശം

 മേയ് 30

അമൂല്യമായ പുരാവസ്തുശേഖരമുള്ള മ്യൂസിയത്തിന് പൊലീസ് സംരക്ഷണം വേണമെന്ന് ബെഹ്റയ്ക്ക് മോൻസണിന്റെ കത്ത്

 ജൂൺ13

പുരാവസ്തുശേഖരത്തിനും വീടിനും സംരക്ഷണം നൽകാൻ കൊച്ചി സിറ്രി കമ്മിഷണർക്ക് ബെഹ്റയുടെ ഉത്തരവ്. പകർപ്പ് ഇന്റലിജൻസ് മേധാവിക്കും!

 ജൂൺ18

ചേർത്തലയിലെ വീടിന് സംരക്ഷണം നൽകാൻ ആലപ്പുഴ എസ്.പിക്ക് നിർദ്ദേശം. നടപടിയെടുത്തെന്ന് എസ്.പിയുടെ മറുപടി പിന്നാലെ.

 2020 ജനുവരി, ഫെബ്രുവരി

പുരാവസ്തു വ്യാപാരത്തിന് ലൈസൻസില്ലാത്ത തട്ടിപ്പുകാരനാണെന്നും സാമ്പത്തിക ഇടപാടുകൾ ദുരൂഹമെന്നും വിശദമായ ഇന്റലിജൻസ് റിപ്പോർട്ട്

 സംരക്ഷണം ഇങ്ങനെ
രാത്രിയിലടക്കം ദിവസം നാലുവട്ടം പൊലീസ് പട്രോളിംഗ് സംഘം വീട്ടിലെത്തും. ഗേറ്റിലെ ബീറ്റ് ബോക്സിലുള്ള ബുക്കിൽ വിവരങ്ങൾ രേഖപ്പെടുത്തും. ഇടയ്ക്കിടെ വീടിന്റെ സുരക്ഷ പരിശോധിക്കും. തോക്കേന്തിയ സ്വകാര്യ അംഗരക്ഷകരുടെ പട വേറെ.

 എ.ഡി.ജി.പിയുടെ മുന്നറിയിപ്പ്

സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള മോൻസൺ ഡോക്ടറായി ചമയുകയാണ്. ഇടപാടുകൾ ദുരൂഹമാണ്. ഇറക്കുമതി ചെയ്ത നൂറ് ആഡംബര കാറുകളും രാജ്യത്തെയും വിദേശത്തെയും പെയിന്റിംഗ്, പുരാവസ്തു, കരകൗശല വസ്തുക്കളുമുണ്ട്. ലോകത്ത് പലേടത്തുനിന്നുമായി വാങ്ങിയ ഇവയെല്ലാം അമൂല്യമാണെന്ന് അയാൾ അവകാശപ്പെടുന്നു. മൂല്യം ഒരു ലക്ഷം കോടിയിൽ അധികമായേക്കാം. അന്താരാഷ്ട്ര തട്ടിപ്പുകാരനാണ്. പുരാവസ്തുക്കളെന്ന് പറയുന്നതിലധികവും ഒറിജിനൽ അല്ല. ചിലത് മോഷ്ടിച്ചവയുമാണ്. വരുമാനത്തിന്റെ സ്രോതസ് വ്യക്തമല്ല. കോടിക്കണക്കിന് രൂപയുടെ നികുതി അടച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MONSON MAVUNKAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.