പാലക്കാട് : തൃത്താലയ്ക്ക് സമീപം കപ്പൂർ പഞ്ചായത്തിലെ പറക്കുളത്ത് നാല് ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി. 9,12,14 വയസുള്ള കുട്ടികളെയാണ് കാണാതായത്. വീട്ടുകാർ തൃത്താല പൊലീസിൽ പരാതി നൽകി.
നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകുന്നേരം കളിക്കാൻ പോയ ഇവർ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |