SignIn
Kerala Kaumudi Online
Friday, 19 April 2024 12.47 PM IST

വേഗം സുഖമാകട്ടെ ഇൻസീ

inzamam

ലാഹോർ : മുൻ പാകിസ്ഥാൻ ക്രിക്കറ്ര് ടീം നായകൻ ഇൻസമാം ഉൾ ഹഖിനെ ഹൃദയാഘാതാത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പ്രമുഖ ഹൃദ്യോഗ വിദഗദ്ധൻ പ്രൊഫ. അബ്ബാസ് കാസിമിന്റെ നേതൃത്വത്തിലാണ് ആഞ്ജിയോപ്ലാസ്‌റ്രി നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന് നെഞ്ചുവേദനയുണ്ടായിരുന്നെങ്കിലും പരിശോധനയിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ തിങ്കളാഴ്ച രാത്രി കടുതത്ത നെഞ്ചുവേദനയും ശ്വാസതടസ്സവും ഉണ്ടാവുകയും ചെയ്തതോടെ ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പാകിസ്ഥാനിലേയും ഇന്ത്യയിലേയും താരങ്ങളും ആരാധകരുമുൾപ്പെടെ നിരവധിപ്പേർ അദ്ദേഹത്തിന് പിന്തുണയും പ്രാർത്ഥനയും ആശംസിച്ചു.

പാകിസ്ഥാനായി ഏകദിനത്തിൽ ഏറ്രവും കൂടുതൽ റൺസ് നേടിയ താരമാണ്അമ്പത്തിയൊന്നുകാരനായ ഇൻസമാം.

375 ഏകദിനങ്ങളിൽ നിന്ന് 11,701 ഉം 119 ടെസ്റ്റിൽ നിന്നും 8829 റണ്‍ൺസും നേടി. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്‌റായും സേവനമനുഷ്ഠിച്ചിരുന്നു. 2016 ലെ ട്വന്റി-20 ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ പരിശീലകനായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INZAMAM HEART ATTACK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.