തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ മരണംവരെ കോടതി തടവിന് ശിക്ഷിച്ചു. . ചെങ്കൽ മര്യാപുരം സ്വദേശി ഷിജു (26)വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജീവിതാവസാനം വരെ ശിക്ഷിച്ചത്. കഠിനതടവ് കൂടാതെ 75000 രൂപ പിഴശിക്ഷയും കോടതി പ്രതിക്ക് ചുമത്തിയിട്ടുണ്ട്.
പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അതിവേഗ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2019 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |