SignIn
Kerala Kaumudi Online
Thursday, 25 April 2024 12.47 AM IST

ഗാന്ധീയം 153വെബിനാർ

webinar

കൊച്ചി: കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന സമ്മേളനം ഗാന്ധീയം 153നോടനുബന്ധിച്ച് ഒക്ടോബർ 3ന് രാവിലെ 10ന് അന്തർദേശീയ വെബിനാർ സംഘടിപ്പിക്കും. 'ആഗോള കാലാവസ്ഥ വ്യതിയാനം പരിസ്ഥിതിയിലും സമ്പദ് വ്യവസ്ഥയിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ വിവിധ മേഖലകളിലെ വിദഗ്‌ദ്ധർ പങ്കെടുക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. തുടർന്ന് 'ആഗോള കാലാവസ്ഥ വ്യതിയാനവും കുട്ടനാടിന്റെ അതിജീവനവും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. വൈകിട്ട് 3ന് നടക്കുന്ന സമാപന സെഷനിൽ പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി സതീശൻ, ഇന്ത്യൻ ഇക്കണോമിക് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.ബി.പി.ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, WEBINAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.