കൊച്ചി: പേ വിഷബാധയ്ക്കെതിരായ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ പോസ്റ്റർ കളക്ടർ ജാഫർ മാലിക്ക് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ കുട്ടപ്പന് നൽകി പ്രകാശനം ചെയ്തു. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ പേവിഷബാധയ്ക്കെതിരെ വിപുലമായ ബോധവത്ക്കരണ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. കൊച്ചി സിറ്റി പ്രൊജക്ടിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കായി വെബിനാറും ക്വിസ് മത്സരവും നടത്തി. കാക്കനാട് സിവിൽസ്റ്റേഷനിൽ വിദ്യാർത്ഥികൾ തയാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം സംഘടിപ്പിച്ചു. ചടങ്ങിൽ അഡീഷണൽ ഡി.എം.ഒ ഡോ. എസ്. ശ്രീ ദേവി, കൊവിഡിതര പകർച്ചവ്യാധി സർവയലൻസ് ഓഫീസർ ഡോ. വിനോദ് പൗലോസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |